പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ ഹാമിദ് നിഹാൽ അൻസാരി ജയിൽ മോചിതനായി

pakistan releases indian national hamid nihal ansari from prison

പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ ഹാമിദ് നിഹാൽ അൻസാരി മോചിതനായി. ഇന്ത്യയിലേക്ക് പുറപ്പെടാനായി ഹാമിദ് ഇസ്ലാമാബാദിലേക്ക് യാത്രതിരിച്ചു.

2012ലാണ് ഓൺലൈൻ വഴി പരിചയപ്പെട്ട കാമുകിയെ തേടി അൻസാരി അഫ്ഗാനിസ്ഥാൻ വഴി പാക്കിസ്ഥാനിലേക്ക് കടന്നത്. പാക്കിസ്ഥാനിലെ കൗത്തയിൽ സുരക്ഷാസേനയുടെ പിടിയിലായ ഹാമിദിനെ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച ജയിലിൽ അടക്കുകയായിരുന്നു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മനുഷ്യവകാശ പ്രവർത്തകരുടെ ഇടപെടലുകളെ തുടർന്നാണ് പാക്കിസ്ഥാൻ ഹാമിദിനെ മോചിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top