മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം ലഭിക്കും: കേന്ദ്രമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എല്ലാവര്‍ക്കും ലഭിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. കേന്ദ്ര സര്‍ക്കാര്‍ 15 ലക്ഷം വീതം നല്‍കാന്‍ തയ്യാറാണെന്നും റിസര്‍വ്വ് ബാങ്ക് നിലപാടാണ് തടസം സൃഷ്ടിക്കുന്നതെന്നും കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി രാംദാസ് അതാവ്‌ലെ പറഞ്ഞു.

‘പത്ത് കോടി ഇപ്പോള്‍ ഉണ്ടാകില്ല. പക്ഷേ, സാവകാശം അത് ജനങ്ങളിലേക്ക് എത്തും. ആര്‍ബിഐയോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അവര്‍ അത് നല്‍കുന്നില്ല. അതുകൊണ്ടാണ് പണം ലഭിക്കാത്തത്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണതെന്നും’ കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 തെരഞ്ഞെടുപ്പിലെ എന്‍ഡിഎ ‘പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ’ നരേന്ദ്ര മോദിയെ രാംദാസ് പുകഴ്ത്തുകയും ചെയ്തു. മോദി വാഗ്ദാനങ്ങള്‍ മിക്കവയും പാലിച്ചെന്നും 2014ലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബിജെപിയെ അനുവദിക്കാത്തത് റിസര്‍വ്വ് ബാങ്ക് ആണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top