‘തട്ടുംപുറത്ത് അച്യുതന്‍’ തീയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘തട്ടുംപുറത്ത് അച്ച്യുതന്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രം ഈ മാസം 22ന് തീയറ്ററുകളിലെത്തും. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ ജോസ് പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.
‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ രണ്ട് ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയ സിന്ധുരാജ് തന്നെയാണ് തട്ടുംപുറത്ത് അച്യുതന്റേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലികളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.
Read More:പിരിച്ചുവിട്ട എം പാനൽ കണ്ടക്ടർമാരോട് നീതിപൂർവ്വകമായ സമീപനം സർക്കാർ സ്വീകരിക്കണം : കെ സുധാകരൻ
മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും തട്ടും പുറത്ത് അച്യുതന്‍ എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ പച്ചയായ ചില ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here