ശബരിമല ദര്‍ശനത്തിനായ് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം പമ്പയില്‍

transgenders get approval to go to sabarimala

ശബരിമല ദര്‍ശനത്തിനായ് നാല് അംഗ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം പമ്പയില്‍ എത്തി. പോലീസ് സുരക്ഷ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ദര്‍ശനത്തിനു ശേഷം നെയ്യഭിഷേകവും കഴിഞ്ഞ ശേഷമായിരിക്കും തിരിച്ചിറങ്ങുക എന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. തൃപ്തി ഷെട്ടി. അനന്യ, രെഞ്ചു, അവന്തിക എന്നിവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം ഇനര്‍ സന്ദര്‍ശനത്തിനായി എത്തിയെങ്കിലും പോലീസ് ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു.

നാല് മണിക്ക് തിരുവനന്തപുരം പട്ടത്തുനിന്നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. സുരക്ഷയുടെ ഭാഗമായി വനിതാപോലീസും ഉണ്ട്. പോലീസുകാരെല്ലാംതന്നെ സജ്ജമാണ്. മല കയറാൻ പോലീസ് സുരക്ഷ ഒരുക്കാമെന്ന ഉറപ്പിൻമേലാണ് യാത്ര.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top