‘മലചവിട്ടി പടിചവിട്ടി അയ്യനെക്കണ്ടു മതിയാവോളം’; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പ്രതികരണം

trans sabarimala

ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തിയതിന്റെ നിര്‍വൃതിയിലാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. മല ചവിട്ടിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ഒരാളായ അനന്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ശബരിമല ദര്‍ശനത്തെ കുറിച്ച് വിവരിക്കുന്നു. അനന്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെ: “അനുഗ്രഹവും അരവണയുമായി ഞങ്ങളിതാ മടങ്ങുന്നേ …മലചവിട്ടി പടിചവിട്ടി അയ്യനെക്കണ്ടു മതിയാവോളം ..മാളികപ്പുറത്തമ്മയ്ക്കു തേങ്ങയുമുരുട്ടി …മരകൂട്ടത്തണലിൽ അൽപനേരം വിശ്രമിച്ചു മലയിറങ്ങും.”

Read More: ഒടിയന് എതിരെ സൈബര്‍ ആക്രമണം, മഞ്ജുവിന്റെ പ്രതികരണം

മല ചവിട്ടുന്നതിന് തടസങ്ങളില്ലെന്ന് തന്ത്രിയും പന്തളം മുന്‍ രാജകുടുംബവും അറിയിച്ചതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മലചവിട്ടാനെത്തിയത്. കനത്ത സുരക്ഷയിലായിരുന്നു ദര്‍ശനം. അനന്യ, തൃപ്തി, അവന്തിക,രഞ്ജിമോള്‍ എന്നിവരാണ് ഇന്ന് മല കയറിയത്.

Read More: മുരിങ്ങൂർ ധ്യാനകേന്ദ്രം കേസ് അട്ടിമറിച്ചത് ആരൊക്കെ; ട്വന്റിഫോര്‍ ബിഗ് ബ്രേക്കിംഗ്

സാരി ധരിച്ചാണ് എല്ലാവരും മല ചവിട്ടിയത്. മല കയറുന്ന സമയത്ത് ഒരിടത്തും ഇവര്‍ക്കു നേരെ പ്രതിഷേധങ്ങളോ എതിര്‍പ്പുകളോ ഉണ്ടായില്ല. സാരി ഉടുത്തെത്തി എന്ന കാരണത്താലായിരുന്നു ഇവര്‍ക്ക് മല കയറാന്‍ ആദ്യം പൊലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് മല കയറാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതിയെയും ഐജി മനോജ് എബ്രഹാമിനെയും സമീപിച്ചിരുന്നു.

Read More: ട്രാന്‍സ്ജെന്റേഴ്സ് ദര്‍ശനം പൂര്‍ത്തിയാക്കി

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് എരുമേലിയിൽ തടഞ്ഞത് വിവാദമായിരുന്നു. എറണാകുളത്ത് നിന്നെത്തിയ രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരെയായിരുന്നു സ്ത്രീവേഷത്തിൽ പോവാനാവില്ലെന്ന് വ്യക്തമാക്കി പോലീസ് തടഞ്ഞത്. പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top