‘വനിതാ മതിലിന് നിര്‍ബന്ധിത സ്വഭാവമുണ്ടോ?’ ; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കണം

വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് ഹൈക്കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശം. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദിച്ചു. വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
Read More: മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെള്ളിച്ചെണ്ണകള്‍ സംസ്ഥാനത്ത് നിരോധിച്ചു
സര്‍ക്കാരിനോട് വ്യാഴാഴ്ച നിലപാടറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ബന്ധിത സ്വഭാവം ഇല്ലല്ലോ എന്നും വനിതാ മതിലില്‍ പങ്കെടുക്കണമെന്നത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അല്ലേയെന്നും കോടതി ചോദിച്ചു.
Read More: വനിതാ മതില്‍ എങ്ങനെ വര്‍ഗീയ മതിലാകും: കോടിയേരി
സമാനഹര്‍ജികള്‍ക്കൊപ്പം കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here