Advertisement

നിങ്ങളുടേത് മോശപ്പെട്ട പാസ് വേഡ് ആണോ? ഇതാ ഈ വര്‍ഷത്തെ 25 ‘മണ്ടന്‍’ പാസ് വേഡുകള്‍

December 19, 2018
Google News 2 minutes Read

ഫെയ്‌സ്ബുക്ക് അക്കൗണ്ടിനും ഇമെയില്‍ അക്കൗണ്ടിനും എന്നുവേണ്ട സര്‍വ്വത്ര കാര്യങ്ങള്‍ക്കും പാസ് വേഡ് ഉപയോഗിക്കുന്നവരാണ് ഏറെയും. ശരിക്കും എന്തിനാണ് പാസ് വേഡുകള്‍ ഉപയോഗിക്കുന്നത്…? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സുരക്ഷ തന്നെ ലക്ഷ്യം. എന്നാല്‍ ദിനംപ്രതി ഹാക്കിങ് വാര്‍ത്തകള്‍ കേട്ടിട്ടും സുരക്ഷയുടെ കാര്യത്തില്‍ ഒരു കൂസലുമില്ല പലര്‍ക്കും. എന്താണെന്നല്ലേ, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള മണ്ടന്‍ പാസ് വേഡുകള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത പാസ് വേഡ് സ്ഥാപനമായ സ്പ്ലാഷ് ഡേറ്റ (SPLASH DATA) ഏറ്റവും അധികം ലീക്കായിട്ടുള്ള അഞ്ച് ലക്ഷം പാസ് വേഡുകളില്‍ നിന്നും തെരഞ്ഞെടുത്ത മോശം പാസ് വേഡുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവയില്‍ അധികവും ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കമ്ടുപിടിക്കാന്‍ സാധിക്കും എന്നതാണ് വാസ്തവം.

സ്പ്ലാഷ് ഡേറ്റ പുറത്തുവിട്ട 25 മണ്ടന്‍ പാസ് വേഡുകള്‍ ഇതാ…

1) 123456
2) password
3) 123456789
4) 12345678
5) 12345
6) 111111
7) 1234567
8) sunshine
9) qwerty
10) iloveyou
11) princess
12) admin
13) welcome
14) 666666
15) abc123
16) football
17) 123123
18) monkey
19) 654321
20) !@#$%^&*
21) charlie
22) aa123456
23) password1
24) qwerty123
25)donald

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here