‘ആദ്യമെത്തുന്നത് അമിത് ഷാ, പിന്നാലെ മോദിയും’; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ ബി.ജെ.പിയെ സർവസജ്ജമാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയും അമിത് ഷായും വരുന്നു. ശബരിമല വിഷയത്തിലൂന്നി ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി നേതൃത്വം. പ്രധാനമന്ത്രിയുടേയും അമിത് ഷായുടേയും വരവ് പ്രവർത്തകർക്ക് കൂടുതൽ ഉണർവേകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വം. ആദ്യമെത്തുന്നത് അമിത് ഷായാണ്. ഡിസംബർ 31 ന് പാലക്കാട്ടാണ് പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ 2 തവണ കേരളത്തിലെത്തും. ആറാം തീയതി പത്തനംതിട്ടയിൽ 4 ലോക് സഭാ മണ്ഡലങ്ങളിലേയും 27 ന് തൃശൂരിൽ സമീപ മണ്ഡലങ്ങളിലേയും പ്രവർത്തകരെ അഭിസംബോധന ചെയ്യും.
Read More: മികച്ച കണ്ടക്ടര്‍ക്കും ജോലി നഷ്ടമായി; ചേര്‍ത്തുപിടിച്ച് പ്രൈവറ്റ് ബസ്
ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം റിവ്യൂ ഹർജിയിൽ സുപ്രീം കോടതി തീരുമാനമെടുക്കുന്നതു വരെ തുടരും. തിരുവനന്തപുരത്തു ചേർന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം. സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം സുപ്രീം കോടതി റിവ്യൂ ഹർജി പരിഗണിക്കുന്ന ജനുവരി 22 വരെ തുടരും. കോർ കമ്മിറ്റി അംഗങ്ങളാകും നിരാഹാര സമരം നടത്തുക. ബിജെപിയിലേക്ക് പുതുതായി എത്തിയവരുടെ സംഗമം തിരുവനന്തപുരത്ത് നടത്താനും തീരുമാനിച്ചു. ഇക്കഴിഞ്ഞ ഹർത്താൽ ബിജെപി ക്ക് തിരിച്ചടിയായെന്ന് ശ്രീധരൻ പിള്ള വിരുദ്ധ പക്ഷം വിമർശനം ഉന്നയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here