‘മേരി മാഡം മഹാന്‍’; സുഷമയെ ആലിംഗനം ചെയ്ത് അന്‍സാരിയുടെ അമ്മ

പാകിസ്ഥാനിലെ ജയിലില്‍ ആറുവര്‍ഷം കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഹാമിദ് നെഹാല്‍ അന്‍സാരി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചു. മാതാവിനൊപ്പമാണ് അന്‍സാരി സുഷമയെ കാണാനെത്തിയത്. വൈകാരിക നിമിഷങ്ങളായിരുന്നു ഈ കൂടിക്കാഴ്ചയിലുടനീളം.

Read More: പ്രണയിനിയെ തേടി പാകിസ്ഥാനിലെത്തി; ഒടുവില്‍ ചാരനെന്ന് മുദ്രകുത്തപ്പെട്ടു!

തന്റെ മുന്‍പില്‍ നിന്ന് വിതുമ്പിയ അന്‍സാരിയെ സുഷമ ആശ്വസിപ്പിച്ചു. അന്‍സാരിയുടെ മാതാവ് ഫൗസിയയോട് സുഷമ കുശലാന്വേഷണം നടത്തുകയും അവരെ ആലിംഗനം ചെയ്യുകയും ചെയ്തു. മന്ത്രി തലോടിയപ്പോള്‍ ഫൗസിയ പൊട്ടിക്കരഞ്ഞു. ‘മേരി ഭാരത് മഹാന്‍, മേരി മാഡം മഹാന്‍’ എന്ന് പറഞ്ഞ് ഫൗസിയ സുഷമയുടെ ആശ്വസിപ്പിക്കലിനോട് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘എന്റെ ഭാരതം ഗംഭീരം, എന്റെ മാഡം ഗംഭീരം, മാഡം ഞങ്ങള്‍ക്ക് എല്ലാം ചെയ്തു തന്നു’ എന്ന് പറഞ്ഞാണ് ഫൗസിയ സന്തോഷം പ്രകടിപ്പിച്ചത്.

തനിക്ക് പാകിസ്ഥാനിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ച് അൻസാരി മന്ത്രിയോട് വിവരിച്ചു. അമ്മക്കും കുടുംബാംഗങ്ങൾക്കും ഒപ്പമെത്തിയ അൻസാരി തന്റെ മോചനം സാധ്യമാക്കിയ മന്ത്രി സുഷമാസ്വരാജിനോട് നന്ദി പറഞ്ഞു. 33 കാരനായ അന്‍സാരി ചൊവ്വാഴ്ചയാണ് ഇന്ത്യയിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top