സൗദിയില്‍ തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്

സൗദിയുടെ പല ഭാഗങ്ങളിലും വാരാന്ത്യത്തോടെ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ പ്രവചന വിഭാഗം മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ കാറ്റ് വ്യാഴാഴ്ചത്തോടെ സൗദിയിലെത്തും. അടുത്താഴ്ച മധ്യം വരെ കടുത്ത തണുപ്പ് തുടരുമെന്നും പ്രവചനത്തില്‍ പറയുന്നു. റിയാദിലും സമീപ പ്രദേശങ്ങളിലും പത്ത് ഡിഗ്രി വരെ അന്തരീക്ഷ താപനില കുറയാന്‍ സാധ്യതയുണ്ട്. റിയാദ്, അല്‍ഖസീം, വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top