പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശം; ഹൈക്കോടതിയിൽ പികെ ബഷീറിനെതിരെ കോടതിയലക്ഷ്യ ഹർജി

contempt of court case against pk basheer

കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയുള്ള ഹൈക്കോടതി വിധി ഗൂഢാലോചനയുടെ ഭാഗമാണ് എന്ന പികെ ബഷീർ എംഎൽഎയുടെ പരാമർശത്തിനെതിരെ കോടതിയലക്ഷ്യ അപേക്ഷ. വടുതല സ്വദേശി ശ്രീനാഥ് കെ വിശ്വാനാഥാണ് കോടതിയലക്ഷ്യ അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അപേക്ഷ അഡ്വക്കേറ്റ് ജനറലിന്റെ പരിഗണനയിലാണ്.

മഞ്ചേശ്വരത്ത് നടന്ന യൂത്ത് ലീഗ് യോഗ്തതിലാണ് ഹൈക്കോടതി വിധിക്കെതിരെ പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശം ഉണ്ടായത്. അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പിൽ കെഎം ഷാജിയുടെ വിജയം അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു പികെ ബഷീർ ആരോപിച്ചു. ശബരിമല വിഷയത്തിൽ സുപ്രീംകോടതിക്കെതിരെയും സമാന രീതിയിൽ പികെ ബഷീർ പരാമർശം നടത്തി. തല ഉപയോഗിക്കാതെയാണ് സുപ്രീംകോടതി ജഡ്ജിമാർ വിധി പറയുന്നതെന്നായിരുന്നു പരാമർശം.

കേരള നിയമസാ സമാജികൻ എന്ന ഉത്തരവാദിത്തമുള്ള പദവിയിലിരിയ്ക്കുന്ന ാളിൽ നിന്ന് ഇത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലാത്തതാണ്. അതിനാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വടുതല സ്വദേശി ശ്രീനാഥ് കെ വിശ്വനാഥാണ് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ അഡ്വക്കേറ്റ് ജനറലിന്റെ പരിഗണനയിലാണ്. നടപടിയുമായി മുന്നോട്ട് പോകണമോ എന്നതിൽ അഡ്വക്കേറ്റ് ജനറൽ തീരുമാനമെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top