മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ. സുരേന്ദ്രൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

court makes km mani petitioner in bar scam case

മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി സ്ഥാനാർഫിയായിരുന്ന കെ. സുരേന്ദ്രൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എതിർ സ്ഥിനാർത്ഥിയായിരുന്ന
അന്തരിച്ച മുസ്ലീം ലീഗ് എം.എൽ.എ പി.ബി. അബ്ദുൽ റസാഖിെൻറ മകൻ ഷഫീഖിനെ ഹർജിയിൽ കക്ഷി ചേർത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അബ്ദുൽ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top