‘വിജി പാവം സ്ത്രീ’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി മണി

mm mani

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി മന്ത്രി എം.എം മണി. വിജി പാവം സ്ത്രീയാണെന്നും വേദനിപ്പിക്കുന്നത് തന്റെ രീതിയല്ലെന്നും മന്ത്രി പറഞ്ഞു. ‘സമരം ചെയ്യാതെ മുഖ്യമന്ത്രിയെ പോയി കാണൂ’ എന്നാണ് വിജിയോട് പറഞ്ഞത്. അത് അവഹേളനമാണോ എന്ന് മന്ത്രി ചോദിച്ചു. അവഹേളിക്കണമെന്ന് തനിക്ക് ലക്ഷ്യമില്ല. ന്യായമായി ഒരു പൊതുപ്രവര്‍ത്തകന്‍ പറയുന്നത് മാത്രമാണ് പറഞ്ഞത്. വിജിയോട് ചോദിച്ചത് തികച്ചും ന്യായമായ കാര്യമാണെന്നും മന്ത്രി ന്യായീകരിച്ചു.

Read More: സമരം ചെയ്യുന്ന സനലിന്റെ ഭാര്യയ്ക്ക് മന്ത്രി മണിയുടെ ശകാരം

തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന് മന്ത്രി എം.എം മണി ഫോണില്‍ പറഞ്ഞതായി വിജി നേരത്തെ ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് ന്യായീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്. ‘ആരാണ് നിങ്ങളെ ഇവിടെ കൊണ്ടിരുത്തിയത്. നിങ്ങളുടെ തോന്ന്യാസത്തിന് സമരം ചെയ്താല്‍ സര്‍ക്കാര്‍ ജോലി തരാനാകില്ല…’മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ മന്ത്രിയെ പിന്നീട് ബന്ധപ്പെട്ടെങ്കിലും തന്റെ പ്രതികരണത്തില്‍ മാറ്റമില്ലെന്നാണ് അറിയിച്ചത്.

Read More: പ്രായത്തിലല്ല കാര്യം ചുവടുകളിലാണ്; തരംഗമായി വൃദ്ധദമ്പതികളുടെ ഡാന്‍സ്: വീഡിയോ കാണാം

ധനസഹായവും ജോലിയും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ വിജി നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു. ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് മന്ത്രിമാരെ നേരിട്ട് വിളിച്ച് സങ്കടം അറിയിക്കാന്‍ തുടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top