Advertisement

മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയപ്പെട്ടിരുന്ന പ്രധാനമന്ത്രിയല്ല താൻ : മൻമോഹൻ സിംഗ്

December 19, 2018
Google News 0 minutes Read

മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയപ്പെട്ടിരുന്ന പ്രധാനമന്ത്രിയല്ല താനെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. സാമ്പത്തിക രംഗത്ത് മൻമോഹൻ സിംഗ് നൽകിയ സംഭാവനകൾ ഉൾക്കൊള്ളിച്ച് ഓക്‌സ്‌ഫോർഡ് സർവ്വകലാശാല പുറത്തിറക്കിയ പുസ്തകത്തിൻറെ പ്രകാശന ചടങ്ങിൽ സംസാരിക്കവേയാണ് മൻമോഹൻറെ വാക്കുകൾ. തന്നെ മൗനിയായ പ്രധാനമന്ത്രി എന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ മൗൻ മോഹൻ സിംഗെന്ന് വിളിച്ച് ആദ്യം പരിഹസിച്ചത് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വിവാദ വിഷയങ്ങളിൽ പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹൻ സിംഗ് മൗനം പാലിച്ചതിനെ തുടർന്നായിരുന്നു ഇത്. ഈ പരിഹാസം, പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഇതുവരെ ഒരു വാർത്ത സമ്മേളനം നടത്തിയിട്ടില്ലാത്ത നരേന്ദ്ര മോദിക്കെതിരെ തിരിച്ചടിക്കുകയാണിപ്പോൾ. തന്നെ പരിഹസിച്ച മോദിക്ക് മറുപടിയുമായി മൻമോഹൻ സിംഗ് തന്നെ രംഗത്തെത്തി.

പ്രധാനമന്ത്രി, ധനമന്ത്രി, സാമ്പത്തിക ശാസ്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ മൻമോഹൻ സിംഗ് രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ചുള്ള ആറ് വാല്യമുള്ള ചെയ്ഞ്ചിംഗ് ഇന്ത്യ എന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങിലാണ് മൻമോഹൻ സിംഗ് ഇക്കാര്യം പറഞ്ഞത്.

ആർബിഐയും സർക്കാരും തമ്മിലുള്ള ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം പോലെയാണെന്നും, പ്രശ്‌നങ്ങൾ പരസ്പരം ചർച്ച ചെയ്ത് മുന്നോട്ട് പോകണമെന്നും മൻമോഹൻ സിംഗ്
പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here