‘രാഹുലിന്റെ വാക്ക്’; രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി

രാജസ്ഥാനില്‍ 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ നേരത്തെ എഴുതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ ഉത്തരവിട്ടത്. കടം എഴുതി തള്ളാന്‍ സര്‍ക്കാരിന് 18,000 കോടി രൂപ ചെലവ് വരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top