25ാം വാര്‍ഷികത്തില്‍ നാഗവല്ലിയെ ഓര്‍ത്തെടുത്ത് ശോഭന; ഒപ്പം ആരാധകരോട് ക്ഷമാപണവും

നാഗവല്ലിയെ ഓര്‍മ്മയില്ലേ…? എങ്ങനെ മറക്കാനാ അല്ലേ… മാടമ്പിതറവാടും നഗുലനേയും ഡോ. സണ്ണിയെയുമെല്ലാം മലയാളികള്‍ക്ക് അത്രപെട്ടെന്ന് അങ്ങ് മറക്കാന്‍ കഴിയുമോ. അത്രമേല്‍ ആഴത്തില്‍ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ചതാണല്ലോ ‘മണിച്ചിത്രത്താഴ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം. 1993 ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും മിനിസ്‌ക്രീനുകളിലൂടെ പ്രേക്ഷകര്‍ വീണ്ടും വീണ്ടും ആസ്വദിക്കാറുണ്ട്.

‘മണിച്ചിത്രത്താഴ്’ പുറത്തിറങ്ങിയിട്ട് 25 വര്‍ഷം പിന്നിടുകയാണ്. ചിത്രത്തില്‍ ഗംഗയായും നാഗവല്ലിയായും വേഷപ്പകര്‍ച്ച നടത്തിയ ശോഭനയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവുമെത്തിയിട്ടുണ്ട്. മണിച്ചിത്രത്താഴ് 25 വര്‍ഷം പിന്നിടുമ്പോള്‍ നാഗവല്ലിയെ വീണ്ടും ഓര്‍ത്തെടുത്തിരിക്കുകയാണ് ശോഭന.

ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ നാഗവല്ലിയുടെ ചിത്രത്തിനൊപ്പം മണിച്ചിത്രത്താഴിന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് ശോഭന. മണിച്ചിത്രത്താഴ് തനിക്ക് ഏറ്റവും പ്രീയപ്പെട്ട സിനിമയാണെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒപ്പം ഒരു ക്ഷാമപണംകൂടി നടത്തി. മാര്‍ഗഴിയുടെ പെര്‍ഫോമന്‍സുമായി താന്‍ ചെന്നൈയില്‍ തിരക്കിലായിരുന്നു. അതുകൊണ്ടാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയാന്‍ വൈകിയതെന്നു കുറിച്ചുകൊണ്ടാണ് ശോഭന ക്ഷമാപണം നടത്തിയത്.

ഏറെ മികച്ചതായിരുന്നു മണിച്ചിത്രത്താഴിലെ ശോഭനയുടെ അഭിനയം. ഗംഗയില്‍നിന്നും നാഗവല്ലിയിലേക്കുള്ള പരിവര്‍ത്തനനം ഇന്നും പ്രേക്ഷകരെ അമ്പരിപ്പിക്കാറുണ്ട്. ഏറെ പ്രേക്ഷകസ്വീകാര്യത നേടയ മണിച്ചിത്രത്താഴിലെ ഒരു രംഗം കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top