Advertisement

ബിജെപി അധികാരത്തിലെത്തിയാല്‍ പിണറായിയെ പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യും: എ.എന്‍ രാധാകൃഷ്ണന്‍

December 20, 2018
Google News 1 minute Read

ബിജെപി സർക്കാർ അധികാരത്തിൽ ഏറിയാൽ പിണറായിയേയും കോടിയേരിയേയും അടക്കം പുറത്താക്കി എകെജി സെന്‍റര്‍ സീൽ ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റർ. ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Read More: വിജയ് സേതുപതി മലയാളത്തിലേക്ക്; അരങ്ങേറ്റം ജയറാമിനൊപ്പം

എകെജി സെന്ററിൽ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്നും രാധാകൃഷ്ണൻ ചോദിച്ചു. എകെജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. ശബരിമല പൂങ്കാവനം തകർക്കാൻ ഷൂസിട്ട പൊലീസുകാർ ശ്രമിച്ചാൽ അയ്യപ്പ ഭക്തർ എകെജി സെന്റർ അടിച്ചു തകർക്കുമെന്നാണ് താൻ നേരത്തേ പറഞ്ഞതെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ മതിലിലൂടെ സംസ്ഥാന സർക്കാർ വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നും രാധാകൃഷ്ണൻ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here