എൻ ഡി എയിൽ ഭിന്നത കടുക്കുന്നു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എൻ ഡി എയിൽ ഭിന്ന സ്വരം. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ കർഷക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ശരിയായ വിഷയങ്ങൾ ഉയർത്തുമ്പോൾ എൻ ഡി എയും ബിജെപിയും മതത്തിലും ക്ഷേത്രങ്ങളിലും കുരുങ്ങി കിടക്കുകയാണെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാൻ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കാണെന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.
ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിയുടെ പരാജയത്തിന് ശേഷം എൻ ഡി എയിൽ കര്യങ്ങൾ എത്ര സുഖകരമല്ല. എൻ ഡി എ ഘടക കക്ഷിയായ ബീഹാറിൽ നിന്നുള്ള ലോക് ജന ശക്തി പാർട്ടി നേതാവും കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റ മകനുമായ ചിരാഗ് പാസ്വാൻ കേന്ദ്രത്തിലുള്ള എൻ ഡി എ സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് രംഗത്ത് വന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here