പാലക്കാട് എലപ്പുള്ളി പാറയില്‍ ആനയിടഞ്ഞു; 15 വയസുകാരന്‍ ആനപ്പുറത്ത് കുടുങ്ങി (വീഡിയോ)

പാലക്കാട് എലപ്പുള്ളി പാറയിൽ അയ്യപ്പൻ വിളക്കിനെത്തിച്ച ആനയിടഞ്ഞു. ആനയെ തളയ്ക്കാൻ ശ്രമം ഇപ്പോഴും
തുടരുകയാണ്. ആനപ്പുറത്ത് 15 വയസുകാരൻ കുടുങ്ങിയിരിക്കുകയാണ്. അയ്യപ്പൻ വിളക്കിന് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. നാല് പേരായിരുന്നു ആനപ്പുറത്തുണ്ടായിരുന്നത്. ആന ഇടഞ്ഞതോടെ മൂന്ന് പാപ്പാന്‍മാര്‍ താഴേക്ക് ചാടി. എന്നാല്‍, 15 വയസുള്ള കുട്ടി മുകളില്‍ കുടുങ്ങി. രക്ഷപ്പെടുത്താനുള്ള ശ്രമം രണ്ട് മണിക്കൂറായി തുടരുകയാണ്. സ്ഥലത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top