Advertisement

വത്സന്‍ തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

December 20, 2018
Google News 0 minutes Read

ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ സ്ത്രീയെ തടഞ്ഞ കേസില്‍ തില്ലങ്കേരിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്. മൂഴിയാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കുറ്റകൃത്യത്തിലേക്കു നയിച്ച തില്ലങ്കേരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഗൂഢാലോചന കണ്ടെത്താനും മറ്റു പ്രതികളെ തിരിച്ചറിയാനും ഇതാവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും ശരിയായി മനസിലാക്കുന്നതില്‍ സെഷന്‍സ് കോടതിക്കു തെറ്റുപറ്റിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് സന്നിധാനം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കുറച്ചുപേരെ മാത്രമാണു അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here