വയനാട്ടിൽ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ റദ്ദാക്കി

more ksrtc services cancelled in wayanad

വയനാട്ടിൽ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ റദ്ദാക്കി. കണ്ടക്ടർമാർ ഇല്ലാത്തതിനാൽ വയനാട്ടിൽ മോണിംഗ് ഷിഫ്റ്റിൽ മാത്രം പകുതിയോളം സർവീസുകൾ റദ്ദാക്കി.

റദ്ദാക്കിയത് മലയോര, ഉൾനാടൻ മേഖലകളിലേക്കുള്ള ട്രിപ്പുകളാണ്. ഇതോടെ യാത്രക്കാർ വലഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തേക്കാളും കൂടുതൽ സർവീസുകൾ ഇന്ന് മുടങ്ങും.

അതേസമയം, എം പാനൽ ജീവനക്കാരെ പിരിച്ച് വിട്ടതിലെ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ കെഎസ്ആർടിസിയിലെ പുതിയ നിയമനം തുടങ്ങി. കെഎസ്ആർടിസി കണ്ടക്ടർ തസ്തികയിലേക്ക് നിയമന ശുപാർശ ലഭിച്ചവർ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. കണ്ടക്ടർമാർ ഇല്ലാത്തതിനാൽ ഇന്നും സംസ്ഥാനത്ത് നിരവധി സർവീസുകൾ വ്യാപകമായി റദ്ദാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top