സാന്താക്ലോസായി ഒബാമ: ആശുപത്രിക്കിടക്കയിലെ കുട്ടികള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍; വീഡിയോ കാണാം

സാന്താക്ലോസിനെ ഇഷ്ടം ഇല്ലാത്തവര്‍ ആരുണ്ട്? കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ കാത്തിരിക്കാറുണ്ട് ക്രിസ്തുമസ് കാലത്ത്. എന്നാല്‍ സാന്തോക്ലോസായി മുന്‍ അമേരിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്നെ മുന്നിലെത്തിയാലോ… സന്തോഷത്തിന് ഇരട്ടി മധുരം.

വാഷിങ്ടണ്‍ ഡിസിയിലെ ചില്‍ഡ്രന്‍സ് നാഷ്ണല്‍ ആശുപത്രിയിലെ ജീവനക്കാരും രോഗികളും ഈ സന്തോഷത്തിന്റെ ഇരട്ടി മധുരത്തിലാണ്. കൈനിറയെ സമ്മാനങ്ങളുമായി ആശുപത്രിയിലെത്തിയ മുന്‍ പ്രസിഡന്റ് ഒബാമയ്ക്കാണ് സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു കൈയടിക്കുന്നത്. തലയില്‍ ചുവന്ന നിറത്തിലുള്ള ക്രിസ്തുമസ് തൊപ്പിയും വെച്ച് സാന്താക്ലോസ് ആയിട്ടായിരുന്നു ഒബാമയുടെ വരവ്. ഇതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ കുടുംബാംഗങ്ങളെയും ഒബാമ സന്ദര്‍ശിച്ചു. തങ്ങളുടെ മുന്‍ പ്രസിഡന്റ് ക്രിസ്മസ് സമ്മാനങ്ങളുമായി മുന്നിലെത്തിയ സന്തോഷത്തിലാണ് കുട്ടികളും മാതാപിതാക്കളും. ആലിംഗനം ചെയ്തും ഉമ്മകള്‍ നല്‍കിയുമാണ് അവര്‍ പ്രസിഡന്റിനെ വരവേറ്റത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top