ഓര്‍ത്തഡോക്സ് വൈദികനെ പള്ളിയില്‍ നിന്ന് മാറ്റി

കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വൈദികന്‍ റമ്പാന്‍ തോമസ് പോളിനെ പോലീസ് ഇവിടെ നിന്ന് മാറ്റി. അല്‍പം മുമ്പാണ് വൈദികന്‍ പോലീസ് സംരക്ഷണയില്‍ പള്ളിയില്‍ പ്രവേശിക്കാനായി എത്തിയത്. താന്‍ തിരികെ മടങ്ങില്ലെന്നും പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമേ തിരികെ പോകൂ എന്ന് വൈദികന്‍ 24നോട് പ്രതികരിച്ചിരുന്നു എന്നാല്‍ യാക്കോബ വിശ്വാസികളുടെ പ്രതിഷേധം കനത്തതിനെ തുടര്‍ന്നാണ് പോലീസ് വൈദികനെ ഇവിടെ നിന്ന് മാറ്റിയത്. വന്‍ പോലീസ് സുരക്ഷയിലാണ് വൈദികനും ഏതാനും വിശ്വാസികളും പള്ളി കോമ്പൗണ്ടിലേക്ക് എത്തിയത്. ഇവരെത്തുന്നുണ്ടെന്ന് അറിഞ്ഞ് നിരവധി വിശ്വാസികളാണ് ഇവിടെ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് പോലീസ് വൈദികനെ ഇവിടെ നിന്ന് മാറ്റിയത്. കോതമംഗലം പോലീസ് സ്റ്റേഷനിലേക്കാണ് വൈദികനെ മാറ്റിയത്. പോലീസ് നടപടി ഇടയ്ക്കിടെ വൈദികന് കൂടി സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തിയാണ് വൈദികനെ പോലീസ് ഇവിടെ നിന്ന് മാറ്റിയത്.
അസഭ്യവര്‍ഷങ്ങളുമായാണ് യാക്കോബൈറ്റ് വിശ്വാസികള്‍ വൈദികനെതിരെ പ്രതിഷേധിക്കുന്നത്. 1934ലെ ഓര്‍ത്തഡോക്സ് ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാച്ചന് പോലീസ് സംരക്ഷണം നടത്തണമെന്ന വിധി വന്നതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഈ വിഷയത്തില്‍ ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയില്‍ കവിയറ്റ് ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ വന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഉത്തരവ് നല്‍കരുത് എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here