Advertisement

ആലപ്പുഴ എൻഎസ്എസ് കരയോഗ മന്ദിരത്തിന് മുന്നിൽ കരിങ്കൊടി ഉയർത്തി റീത്ത് വച്ച സംഭവം; രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

December 20, 2018
Google News 0 minutes Read

ആലപ്പുഴ നൂറനാട് കുടശനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് മുന്നിൽ കരിങ്കൊടി ഉയർത്തി റീത്ത് വച്ച സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. കരയോഗാംഗങ്ങളായ വിക്രമൻനായർ, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും എൻ എസ്എസും തമ്മിൽ നില നിന്നിരുന്ന അഭിപ്രായ ഭിന്നതയെ മറയാക്കി ചിലയിടങ്ങളിലെങ്കിലും രാഷ്ട്രീയ മുതലെടുപ്പുകൾക്ക് ശ്രമം നടന്നു എന്നതിന്റെ തെളിവായി മാറുകയാണ് നൂറനാട് സംഭവം. കഴിഞ്ഞമാസം ആറാം തീയതി
നൂറനാട് കുടശനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് മുന്നിൽ കരിങ്കൊടി ഉയർത്തി റീത്ത് വച്ച സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കരയോഗാംഗങ്ങൾ തന്നെയായ വിക്രമൻനായർ, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ
ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് നൂറനാട് പോലീസ് അറിയിച്ചു. നേരത്തെ
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെ വിമർശിച്ച് എൻ എസ് എസ് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും തുടക്കമാകുന്നത്. സർക്കാരിനെതിരെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പരസ്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെ കരയോഗന്റെ തിരുവനന്തപുരത്തേയും കോട്ടയത്തേയും ഓഫീസുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് തങ്ങൾക്ക് അറിയാമെന്നും ഭീഷണി എൻ എസ്എസിനോട്ട് വേണ്ടെന്നുമുള്ള കടുത്ത പരാമർശങ്ങളുമായി എൻ എസ്എസ് നേതൃത്വം വീണ്ടും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നവന്പർ 6 ന് അർദ്ധ രാത്രിയോടെ ആലപ്പുഴ ജില്ലയിലെ നൂറനാട് കരയോഗം ഓഫീസിന് നേരെയും തൊട്ടടുത്ത എൻ എസ്എസ് സ്കൂളിന് നേരെയും ആക്രമണങ്ങൾ നടന്നത്. കരയോഗം ഓഫീസിന് മുന്നിലെ കൊടിമരത്തിൽ കരിങ്കൊടി ഉയർത്തുകയും താഴെ റീത്ത് വയ്ക്കുകയും ചെയ്തു. ഒപ്പം സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്ന പോസ്റ്ററും പതിച്ചു. കൂടാതെ എൻ എസ് എസ് സ്കൂളിന്റെ കൊടിമരത്തിലും സമാനമായി കരിങ്കൊടി ഉയർത്തി. സംഭവത്തിൽ കരയോഗം ഭാരവാഹികളുടെ പരാതിയെ തുടർന്ന് നുറ്റനാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് കരയോഗം അംഗങ്ങൾ തന്നെ സ്വന്തം ഓഫീസ് ആക്രമിച്ച കേസിൽ പ്രതികുട്ടിലായിരിക്കുന്നത്.

കരയോഗങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന ആരോപണം നേരത്തെ എൻഎസ് എസ്സും മറ്റ് ചില രാഷ്ട്രീയ സംഘടനകളും ഉയർത്തിയിരുന്നു. എന്നാൽ കരയോഗത്തിനെതിരായ ആക്രമങ്ങളിലൂടെ രാഷ്ടീയ മുതലെടുപ്പ് നടത്താൻ മറ്റൊരു വിഭാഗം ഗൂഢാലോചന നടത്തി എന്നതിന്റെ തെളിവുകൾ ഇതോടെ പുറത്ത് വന്നിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here