പ്രതിപക്ഷനിരയിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ

റാഫേൽ വിഷയത്തിലെ പ്രതിഷേധം തുടരുമ്പോൾ പ്രതിപക്ഷനിരയിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കി. ത്യണമുൾ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക് അവർ നോട്ടിസ് നൽകിയ വിഷയത്തിലും ചർച്ചയാകാം എന്ന ഉറപ്പടക്കമാണ് ഭരണപക്ഷം ഇതിനായ് നൽകിയിട്ടുള്ളത്.

അതേസമയം മുസ്ലിം വനിതകളെ മുത്തലാക്ക് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള ഓർഡിനൻസിന് പകരമായുള്ള ബിൽ ലോകസഭ ഇന്ന് ചർച്ച ചെയ്യും.റാഫേൽ വിഷയത്തിൽ വിഷയത്തിലെ പോർ വിളികൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ ശീതകാല സമ്മേളനം എട്ടാം ദിവസ്സത്തിലെയ്ക്ക് ഇന്ന് കടക്കും. റാഫേൽ വിഷയം അന്വേഷിയ്ക്കാൻ സംയുക്ത പാർലമെന്ററി സമിതി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ കോൺഗ്രസ് ഇതുവരെയും തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകാനാണ് സാധ്യത. അതേസമയം പ്രതിപക്ഷനിരയിൽ ഭിന്നത ഉണ്ടാക്കാൻ സർക്കാർ ശ്രമങ്ങൾ ഊർജ്ജിതമാക്കി.

റാഫേൽ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് ഇതിനകം പ്രസ്താവിച്ച സർക്കാർ അനൌദ്യോഗിക പ്രശ്‌ന പരിഹാരചർച്ചകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ത്യണമുൾ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക് അവർ നോട്ടിസ് നൽകിയ വിഷയത്തിലും ചർച്ചയാകാം എന്ന ഉറപ്പാണ് ഭരണപക്ഷം നൽകുന്നത്. ലോകസഭയുടെ നിയമ നിർമ്മാണ അജണ്ടയിൽ ഇന്ന് സുപ്രധാനമായ മുത്തലാക്ക് നിരോധന ബില്ലിന്റെ ചർച്ചയാണ് പ്രധാനം. നിയമമന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിച്ച ഭേഭഗതി ചെയ്ത ബിൽ സഭ ഇന്ന് ചർച്ച ചെയ്യും. അനുബന്ധമായ് കേരളത്തിൽ നിന്നുള്ള എൻ.കെ പ്രേമചന്ദ്രനും ശശിതരൂരും അവതരിപ്പിച്ച സ്വകാര്യ ഭേഭഗതികളും മുത്തലാക്ക് വിഷയത്തിൽ ഇന്ന് ലീകസഭയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ കൌൺസിൽ ഭേഭഗതി യാണ് ലോകസഭ പരിഗണിയ്ക്കുന്ന പ്രധാനപ്പെട്ട മറ്റൊരു ബിൽ. അതേസമയം സ്വകാര്യ ബില്ലുകളുടെ അവതരണമാണ് രാജ്യസഭയുടെ അജണ്ടയിലുള്ള പ്രധാന നിയമ നിർമ്മാണ അജണ്ട

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top