വനിതാ മതിലിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക്: സി.കെ ജാനു

വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം വകമാറ്റുന്നതിനെതിരെ ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സികെ ജാനു. വനിതാ മതിലിനേക്കാള്‍ പ്രധാന്യം നല്‍കി തുക ചെലവഴിക്കേണ്ടത് പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കാണ്. സ്ത്രീ സുരക്ഷക്കായി മാറ്റിവെച്ചിട്ടുളള തുകയാണെങ്കില്‍ ആ തുക അതത് കാര്യങ്ങള്‍ക്ക് തന്നെ വിനിയോഗിക്കണം. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കാണോ വനിതാ മതിലിനാണോ പ്രധാന്യം എന്ന് തിരിച്ചറിഞ്ഞ് തുക ചിലവഴിക്കണമെന്നും സികെ ജാനു വയനാട്ടില്‍ ’24’ നോട് പറഞ്ഞു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top