Advertisement

സജ്ജൻ കുമാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

December 21, 2018
Google News 0 minutes Read
delhi hc dismissed sajjan kumar petition

സജ്ജൻ കുമാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കീഴടങ്ങാൻ ഒരു മാസത്തെ അധിക സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സജ്ജൻ കുമാർ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവിന് കോൺഗ്രസ്സ് നേതാവായ സജ്ജൻ കുമാർ ശിക്ഷിക്കപ്പെട്ടിരുന്നു. ഡിസംബർ 31 ന് അകം കീഴടങ്ങാനും കോടതി ഉത്തരവിട്ടിരുന്നു. ഇത് ജനുവരി 31 വരെ നീട്ടണമെന്ന ആവശ്യമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

1984 ലെ സിഖ് വിരുദ്ധ കലപത്തിനിടെ ഡൽഹി കന്റോൺമന്റിലെ രാജ നഗരിലുള്ള ഒരു സിഖ് കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജൻ കുമാർ ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ് കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാർ ഉൾപ്പെടെയുള്ള 6 പേരെ പ്രതി ചേർത്ത് സിബിഐ വിചാരണ കോടതിയിൽ കുറ്റപത്രം നൽകിയത്. പക്ഷേ 2013ൽ വിചാരണ കോടതി സജ്ജൻ കുമാറിനെ വെറുതെ വിടുകയും ബാക്കി പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് സിബിഐയും ഇരകളുടെ കുടുംബവും നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇന്നത്തെ വിധി. വിചാരണ കോടതി വിധി റദ്ദാക്കി സജ്ജൻ കുമാറിനെ ജീവപര്യന്തം തടവിനും 5 ലക്ഷം രൂപ പിഴ അടക്കനും കോടതി ഉത്തരവിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here