ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി സംഘം ഗവര്‍ണറെ കാണും

ഓർത്തഡോക്സ് സഭാ പ്രതിനിധി സംഘം ഗവർണറെ കാണും. കോടതി വിധി നടപ്പിലാക്കുന്നതിൽ സർക്കാർ വീഴ്ച ഗവർണറെ ധരിപ്പിക്കും. കോതമഗംലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക പ്രതിനിധി സംഘം ഗവര്‍ണറെ കാണുന്നത്.

Read More: മഹേഷിന്റെ സ്വന്തം ചാച്ചന്‍

23-ാം തീയതി ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാനും കോട്ടയത്ത് ചേർന്ന ഓർത്തഡോക്സ് സഭാ മനേജിങ് കമ്മിറ്റി തീരുമാനിച്ചു. സർക്കാർ നിലപാട് നീതി ന്യായ വ്യവസ്ഥ യോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് യോഗം അവസാനിച്ചത്. മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ അടിയന്തര യോഗം വിളിക്കാനും ഇന്നു ചേര്‍ന്ന മാനേജിങ് കമ്മിറ്റി തീരുമാനിച്ചു.

Read More: സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പ്; ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ

നേരത്തെ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

നേരത്തെ, കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top