Advertisement

റിലീസിന് മുന്‍പേ പടം കണ്ട് കാശുപോയെന്ന് യുവാവ്; സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെ

December 21, 2018
Google News 1 minute Read

‘തട്ടും പുറത്ത് അച്യുതന്‍’ എന്ന സിനിമ റിലീസ് ആകുന്നതിന് മുന്‍പ് സിനിമ മോശമാണെന്ന് പറഞ്ഞ യുവാവിന് സംവിധായകന്‍ ലാല്‍ ജോസിന്റെ മറുപടി.

‘പടം മോശമാണെന്നും കാശുപോയി’ എന്നുമായിരുന്നു ഹിഷാം എന്ന ആളുടെ കമന്റ്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ‘അച്യുതന്‍ റിലീസ് ആയി എന്നു കരുതി പാവം, നാളെ പടം കാണണേ’ എന്നായിരുന്നു ലാല്‍ ജോസ് മറുപടി നല്‍കിയത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം തട്ടും പുറത്ത് അച്യുതന്‍ നാളെയാണ് റിലീസ് ചെയ്യുന്നത്. ശ്രവണയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ഇര്‍ഷാദ്, കൊച്ചു പ്രേമന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Read More: ലാല്‍ ജോസ് ചിത്രം ‘തട്ടും പുറത്ത് അച്യുതന്റെ ട്രെയിലര്‍’ പുറത്തിറക്കി

എം. സിന്ധുരാജ് തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് ആണ്. ബീയാര്‍ പ്രസാദ്, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്കു ദീപാങ്കുരനാണു സംഗീതം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here