ലെവി ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് സാമ്പത്തിക-ആസൂത്രണ വകുപ്പ് മന്ത്രി

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ ലെവി ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് സാമ്പത്തിക-ആസൂത്രണ വകുപ്പ് മന്ത്രി. കൂടുതല്‍ തൊഴിലവസരമുളള മേഖലകളില്‍ ലെവി പുനഃപരിശോധിക്കും. മന്ത്രിയുടെ പ്രസ്താവന ഏറെ പ്രതീക്ഷയാണ് പ്രവാസികള്‍ക്ക് നല്‍കുന്നത്.

Read More: ഗള്‍ഫില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ സാധ്യത വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്‌

വിദേശ തൊഴിലാളികള്‍ക്കും ആശ്രിത വിസയിലുളളവര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തു വന്നത്. ബ്‌ളൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ലെവി പുനഃപരിശോധിക്കുമെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലെവി സംബന്ധിച്ച് സന്തോഷ വര്‍ത്തമാനം പ്രതീക്ഷിക്കാമെന്ന തൊഴില്‍ മന്ത്രിയുടെ പ്രസ്താവനയും ഏറെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ലെവി കുറക്കുകയോ പുനഃപരിശോധന നടത്തുകയോ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് ധനമന്ത്രാലയവും തൊഴില്‍ മന്ത്രാലയവും വ്യക്തമാക്കി. അതിനിടെയാണ് സാമ്പത്തിക-ആസൂത്രണ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ തുവൈജിരിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്.

Read More: ചാച്ചന്‍ വിളിച്ചു; “ഞാന്‍ മരിക്കാന്‍ പോവുകയാണ്…”

കൂടുതല്‍ തൊഴില്‍ അവസരങ്ങളും സമ്പദ് മേഖലക്ക് കരുത്തു പകരുകയും ചെയ്യുന്ന സംരംഭകരുടെ കീഴിലുളള വിദേശ തൊഴിലാളികളുടെ ലെവി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, ഏതൊക്കെ മേഖലയാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല.

അതേസമയം, ഈ വര്‍ഷം 2800 കോടി റിയാലാണ് ലെവി ഇനത്തില്‍ ലഭിച്ചത്. അടുത്ത വര്‍ഷം 5,640 കോടി റിയാല്‍ പ്രതീക്ഷിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ലെവിയില്‍ ഇളവു വരുത്താന്‍ സാധ്യത ഇല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top