മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലെത്തുമെന്ന് സൂചന

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്. ഇത്തവണ തമിഴ്‌നാട്ടില്‍ നിന്ന് അദ്ദേഹം രാജ്യസഭയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തമിഴ്‌നാട്ടില്‍ ഒഴിവുവരുന്ന ആറു സീറ്റില്‍ ഒന്ന് മന്‍മോഹന്‍ സിംഗിനായിരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും ഇതേ കുറിച്ച് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അസമില്‍ നിന്ന് രാജ്യസഭയിലെത്തിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കാലാവധി ജൂണില്‍ പൂര്‍ത്തിയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top