സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പ്; ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ

orthodox

സഭാക്കേസിലെ കോടതിവിധികള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ക്ഷമ ബലഹീനതയായി കാണരുത്. നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പറഞ്ഞ വാക്കുപോലും സര്‍ക്കാര്‍ പാലിക്കുന്നില്ല. വിധി നടപ്പാക്കാത്തതിനു കാരണം മറ്റ് ഉദ്ദേശ്യങ്ങളാവാമെന്നും ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സർക്കാരുകൾ പ്രവർത്തിക്കുന്നത്. സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ക്ഷമ ബലഹീനതയായി കാണരുതെന്നും തിരുവല്ല നിരണം പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ബാവ വിമർശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top