ശബരിമല വിഷയം; ബിജെപിയിൽ ഭിന്നത

ശബരിമല സമരത്തെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷം. ഔദ്യോഗിക നിർദ്ദേശം ഇല്ലാതെ ശബരിമല സമരവുമായി സഹകരിക്കേണ്ടെന്ന് വി.മുരളീധരൻ പക്ഷം. തന്നോട് അടുപ്പമുള്ളവരെ വി.മുരളീധരൻ ഇക്കാര്യം അറിയിച്ചു.

ജയിലിൽ നിന്നും ഇറങ്ങിയ ശേഷം സുരേന്ദ്രനെ സമരവുമായോ സഹകരിപ്പിക്കാനോ സജീവമാക്കാനോ നേതൃത്വം ശ്രമിച്ചില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം പരിഹാസ്യമായി മാറുന്നുവെന്ന ആർഎസ്എസ് വിലയിരുത്തലും സമരം കൈകാര്യം ചെയ്ത രീതിയിലെ പാളിച്ചയും ദേശീയ നേതൃത്വത്തെ മുരളീധരൻ പക്ഷം ബോധ്യപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top