തോമസ് പോൾ റമ്പാന്റെ അരോഗ്യ നില ഡോക്ടർമാർ പരിശോധിക്കുന്നു

തര്‍ക്കത്തെ തുടര്‍ന്ന് കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനാകാതെ പള്ളിയ്ക്ക് പുറത്ത് തുടരുന്ന ഓര്‍ത്തഡോക്സ് വൈദികന്‍ തോമസ് പോൾ റമ്പാന്റെ അരോഗ്യ നില ഡോക്ടർമാർ പരിശോധിക്കുന്നു. ഇന്നലെ ഉച്ച മുതല്‍ വൈദികന്‍ പള്ളിയ്ക്ക് പുറത്ത് തുടരുകയാണ്. ഇദ്ദേഹത്തിന്റെ വാഹനത്തിന് പുറത്ത് യാക്കോബാ വിശ്വാസികള്‍ പ്രതിഷേധമറിയച്ച് തടിച്ച് കൂടിയിരിക്കുകയാണ്. കനത്ത പോലീസ് സുരക്ഷയിലാണ് ഇദ്ദേഹത്തിന്റെ വാഹനം. പുറത്ത് ഇറങ്ങരുതെന്ന് പോലീസ് വൈദികന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് റമ്പാന്‍. താന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ പോലീസിന് തന്നെ അറസ്റ്റ് ചെയ്യാമെന്നാണ് റമ്പാന്റെ വാദം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here