ബംഗാളിപാട്ടിനൊപ്പം ഞാറ് നട്ട് ഫഹദ് ഫാസില്‍; ഞാന്‍ പ്രകാശനിലെ വീഡിയോ ഗാനം

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയതാണ് ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തെ. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ചിത്രമാണ് ഞാന്‍ പ്രകാശന്‍’. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ബംഗാളിഭാഷയിലുള്ള ഒരു ഞാറ്റുപാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നതും. മണിക്കൂറുകള്‍ക്കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് ഈ ഗാനം കണ്ടത്.

17 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ ശ്രീനി കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിഖില വിമലാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top