വകുപ്പുകളിലെ അഴിമതി നിയന്ത്രണം ഫലം കാണുന്നില്ലെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ; പേഴ്‌സണൽ മന്ത്രാലയത്തിന്റെ കത്ത് 24ന്

വകുപ്പുകളിലെ അഴിമതി നിയന്ത്രണം ഫലം കാണുന്നില്ലെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ നിർദ്ധേശാനുസരണം ആണ് എല്ലാ വകുപ്പുകൾക്കും കത്ത് നൽകിയത്. അഴിമതി നിയന്ത്രിയ്ക്കാനുള്ള നിർദ്ധേശങ്ങൾ ഭൂരിപക്ഷം വകുപ്പും പാലിയ്ക്കുന്നില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. എറ്റവും വേഗം റിപ്പോർട്ട് നൽകാനാണ് കത്തിലൂടെ വകുപ്പുകളോടുള്ള പേഴ്‌സണൽ മന്ത്രാലയത്തിന്റെ അഭ്യർത്ഥന . 24 ബിഗ് ബ്രേക്ക്.

ഒരു വകുപ്പിലും അഴിമതി നടക്കുന്നില്ല എന്നും എല്ലാം പ്രധനമന്ത്രി ക്യത്യമായ് പരിശോധിയ്ക്കുന്നുണ്ടെന്നും ഉള്ള അവകാശ വാദം കേന്ദ്രസർക്കരിന് ഇനി ഇല്ല. ഭൂരിപക്ഷം വകുപ്പുകളും അഴിമതി നിർമ്മാർജ്ജനത്തൊട് മുഖം തിരിയ്ക്കുന്നു എന്ന് സമ്മതിയ്ക്കുന്ന കേന്ദ്ര പേഴ്‌സണൽ മന്ത്രാലത്തിന്റെ കത്താണ് ഇത്. അഴിമതി നിയന്ത്രിയക്കാനും അഴിമതി കണ്ടെത്തനും സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഭൂരിപക്ഷം വകുപ്പുകളും വിമുഖത കാട്ടുന്നതായ് കത്ത് പറയുന്നു. ഇക്കാര്യത്തിൽ സമർപ്പിയ്‌ക്കെണ്ട ത്രിമാസ റിപ്പോർട്ടുകൾ ഭൂരിപക്ഷം കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ഇപ്പോൾ നൽകുന്നില്ല. എറ്റവും വേഗം റിപ്പോർട്ട് നൽകാനാൻ വകുപ്പുകളോട് കത്തിലൂടെ പേഴ്‌സണൽ മന്ത്രാലയം അഭ്യർത്ഥിയ്ക്കുന്നു.

നരേന്ദ്രമോദി പ്രധനമന്ത്രി സ്ഥാനം എറ്റെടുത്തപ്പോൾ പറഞ്ഞ വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്നു നേരിട്ടുള്ള അഴിമതിയ്‌ക്കെതിരായ നടപടികളുടെ അവലോകനം. എതെങ്കിലും വകുപ്പിൽ ഒരു ഫയൽ ക്രമ വിരുദ്ധമായ് അനങ്ങിയാൽ അത് പ്രധാനമന്ത്രി അറിയും എന്ന് വരെ ബി.ജെ.പി പ്രചരിപ്പിച്ചു. മൂന്നു മാസത്തെ ഇടവേളകളിൽ പേഴ്‌സണൽ മന്ത്രാലയത്തിന് മുന്നിൽ അഴിമതി വിരുദ്ധ നടപടികൾ അറിയിക്കാൻ എല്ലാ മന്ത്രിമാരും വകുപ്പ് തലവന്മാരും എത്തണം എന്നായിരുന്നു ഇക്കാര്യത്തിലെ പ്രധാന വ്യവസ്ഥ. ഈ സംവിധാനം ദയനീയമായ് പരജയപ്പെട്ടെന്ന് സമ്മതിയ്ക്കുകയാണ് പേഴ്‌സണൽ മന്ത്രാലത്തിന്റെ കത്ത്.

റാഫേൽ ആരോപണം ഉയർന്നതിന് ശേഷം പ്രധാനമന്ത്രിയുടെ ആജ്ഞാശക്തിയ്ക്ക് വല്ലതെ കുറവ് ഉണ്ടായിരിയ്ക്കുന്നു എന്ന വിമർശനത്തെ സ്ഥിതികരിയ്ക്കുന്നതാണ് 24 ന് ലഭിച്ച ഈ കത്ത്. അതിരുപരി രാജ്യത്തെ അഴിമതി ഉന്നത ഭരണ നിരയിലുള്ള അഴ്മതി നിരിക്ഷണ സംവിധാനം മാസങ്ങളായ് സ്തംഭിച്ചിരിയ്ക്കുന്നു എന്നും ഈ കത്ത് വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top