ഇന്ത്യയുടെ കിവീസ് പരമ്പരയ്ക്ക് ജനുവരി 23 ന് തുടക്കമാകും

indian cricket tama

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരയ്ക്ക് ജനുവരി 23 ന് തുടക്കമാകും. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ജനുവരി 18 ന് ഓസ്‌ട്രേലിയക്കെതിരായ അവസാന മത്സരം കഴിഞ്ഞായിരിക്കും ഇന്ത്യ ന്യൂസിലാന്‍ഡിലേക്ക് പോകുക. ജനുവരി 23 ന് നേപ്പിയറിലാണ് ആദ്യ ഏകദിന മത്സരം നടക്കുക. ഇന്ത്യന്‍ സമയം രാവിലെ 7.30 ന് മത്സരങ്ങള്‍ തുടങ്ങും. തുടര്‍ന്ന് 26,28,31, ഫെബ്രുവരി 3 എന്നീ തിയതികളിലായിരിക്കും മറ്റ് ഏകദിന മത്സരങ്ങള്‍. എല്ലാ മത്സരങ്ങളും രാവിലെ 7.30 ന് തന്നെ തുടങ്ങും. ഫെബ്രുവരി ആറിന് ട്വന്റി 20 പോരാട്ടങ്ങള്‍ തുടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top