തൃശൂര്‍ ലോ കോളേജിലെ ചങ്കൂറ്റമുള്ള കെഎസ്‌യുകാരന്‍ ഇതാണ് (വീഡിയോ)

“ചങ്കുറപ്പുള്ള കെഎസ്യുന്റെ പിള്ളേരുണ്ടെങ്കില്‍ സ്റ്റേജിന് പിന്നിലേക്ക് വാടാ” എന്ന ഡയലോഗ് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. ടോം ഇമ്മട്ടി സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിലെ ഡയലോഗാണിത്. നടന്‍ മനു അവതരിപ്പിച്ച കഥാപാത്രമാണ് സിനിമയില്‍ ഈ ഡയലോഗ് പറയുന്നത്.

 

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ എസ്എഫ്‌ഐ യൂണിയന് കീഴില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ മനു അതിഥിയായെത്തിയിരുന്നു. ‘മെക്‌സിക്കന്‍ അപാരത’യിലെ ഡയലോഗ് കാണികളായ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം മനു വീണ്ടും പറഞ്ഞു. പക്ഷെ ഇത്തവണ ‘വെല്ലുവിളി’ ഏറ്റെടുക്കാന്‍ കെഎസ്‌യുക്കാരനായ ജെസ്റ്റോ എത്തി. അന്ന് സ്‌റ്റേജില്‍ കയറി മനുവിനെ ആലിംഗനം ചെയ്ത ജെസ്‌റ്റോ പോള്‍ ഇന്ന് കെഎസ്‌യു ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

54 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജെസ്റ്റോ പോളിന്റെ ജയം. 640 വോട്ട് പോള്‍ ചെയ്തതില്‍ 321 വോട്ടാണ് ജെസ്‌റ്റോ നേടിയത്. തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ ആദ്യമായാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കെഎസ്‌യു ജയിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top