‘മനിതി’ സംഘം നാളെ ശബരിമല സന്ദര്‍ശിക്കും; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്

മനിതി സംഘം ശബരിമല സന്ദര്‍ശനത്തിന് എത്തുന്നു. 45 സ്ത്രീകള്‍ നാളെ ശബരിമലയിലെത്തുമെന്നാണ് സൂചന. ശബരിമലയിലേക്ക് യാത്ര തിരിച്ചിരിക്കുന്ന മനിതി സംഘത്തെ ’24’ വാര്‍ത്താസംഘം പിന്തുടരുന്നുണ്ടായിരുന്നു. കേരള, തമിഴ്‌നാട് പൊലീസിന്റെ സുരക്ഷയിലാണ് യുവതികളടങ്ങുന്ന സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. നാളെ ഈ സംഘം പമ്പയിലേക്ക് എത്തും. സംഘം കേരള അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രശസ്തിക്കോ വിപ്ലവത്തിനോ വേണ്ടിയല്ല യഥാര്‍ത്ഥ ഭക്തരായാണ് തങ്ങള്‍ ശബരിമലയിലേക്ക് പോകുന്നതെന്ന് മനിതി സംഘത്തിന്റെ നേതാവ് സെല്‍വി ’24’ നോട് പ്രതികരിച്ചു. ചെന്നൈ കേന്ദ്രമായ സ്ത്രീ സംഘടനയാണ് മനിതി.
മനിതി സംഘത്തെ പിന്തുടര്‍ന്നിരുന്ന ’24’ ന്റെ വാര്‍ത്താസംഘത്തെ യാത്രക്കിടയില്‍ തമിഴ്‌നാട് പൊലീസ് തടഞ്ഞു. മനിതി സംഘത്തിന്റെ വാഹനത്തെ പിന്തുടരാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. കേരളത്തിലെത്തുന്ന മനിതി സംഘം വ്യത്യസ്ത ഗ്രൂപ്പുകളായി നാളെ ശബരിമല സന്ദര്‍ശനം നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് കേരളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here