കോളനി നിവാസികളുടെ ശ്മശാനം പഞ്ചായത്ത് അധികൃതര്‍ കിളച്ചുമറിച്ചിട്ടതായി പരാതി

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തിൽ മൊകായി കോളനി നിവാസികളുടെ ശ്മശാനത്തിൽ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതായി പരാതി. മൊകായി കോളനിക്കടുത്ത് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളുടെ ശ്മശാനമായി ഉപയോഗിക്കുന്ന ഭൂമി പഞ്ചായത്ത് അധികൃതര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കിളച്ചുമറിച്ചിട്ടതായാണ് പരാതി.

Read More: സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാമത്

പൂര്‍വ്വികരെ അടക്കിയ മണ്ണില്‍ കോളനി നിവാസികള്‍ ഇപ്പോള്‍ കാവല്‍നില്‍ക്കുകയാണ്. മണ്ണ് കിളച്ചിട്ട സ്ഥലങ്ങളില്‍ അടക്കം ചെയ്തവരുടെ തലയോട്ടി അടക്കം പുറത്തുവന്ന സ്ഥിതിയിലാണ്. തലയോട്ടികളും എല്ലിന്‍ കഷ്ണങ്ങളും എടുക്കാന്‍ ശ്മശാനത്തില്‍ പട്ടികള്‍ വരുന്നതിനാലാണ് രാവും പകലും കോളനി നിവാസികള്‍ അവിടെ കാവല്‍നില്‍ക്കുന്നത്.

Read More: ലോക്‌സഭയിലെത്താന്‍ ഉലകനായകന്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കും

മൊകായി കോളനിയിലെ പതിനേഴ് ദളിത് കുടുംബങ്ങളും സമീപപ്രദേശങ്ങളിലെ നിര്‍ധന ദളിത് കുടുംബങ്ങളിലെ ആളുകളും ഉപയോഗിച്ചു വരുന്ന ശ്മശാനത്തിനാണ് ഈ ദുര്‍ഗതി. അധികമാരും ദിവസേന പോകാത്ത ശ്മശാനഭൂമിയില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റിയിട്ടിരിക്കുന്നത് ദിവസങ്ങള്‍ക്കു ശേഷമാണ് കോളനിക്കാര്‍ കണ്ടെത്തിയത്. ഏറ്റവുമടുത്ത ബന്ധുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ പോലും മണ്ണിനു പുറത്ത് നായ്ക്കള്‍ കടിച്ചുവലിക്കുന്ന അവസ്ഥയില്‍ കണ്ടതിന്റെ ആഘാതത്തില്‍ നിന്നും ഇവിടത്തുകാര്‍ ഇനിയും മുക്തരായിട്ടില്ല.

Read More: വിണ്ടുകീറുന്ന പാദങ്ങള്‍ക്ക് വീട്ടിലുണ്ട് പരിഹാരം

തങ്ങളുടെ പൂർവ്വികരെ അടക്കം ചെയ്ത ശ്മശാനം ഒരു മുന്നറിയിപ്പുമില്ലാതെ ഇടിച്ചു നിരത്തി മൃതശരീരാവശിഷ്ടങ്ങൾ പുറത്തിട്ടെന്നാണ് കോളനി നിവാസികളുടെ ആരോപണം. സംഭവം വിവാദമായതോടെ കലക്ടർ ഇടപെട്ട് നിർമ്മാണ പ്രവർത്തി നിർത്തിവെയ്ക്കുകയായിരുന്നു. പരാതി ചർച്ച ചെയ്യാൻ പഞ്ചായത്ത് അധികൃതർ കോളനി നിവാസികളെ യോഗത്തിനു ക്ഷണിച്ചിട്ടുണ്ടെങ്കിലും ശമശാന ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടാണ് കോളനികാർക്ക്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പഞ്ചായത്തിന്റെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top