അൽക ലംഭയുടെ രാജി പാർട്ടി ആവശ്വപ്പെട്ടിട്ടില്ലെന്ന് ഡൽഹി ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ

ആംആദ്മി പാർട്ടി എം.എൽ എ അൽക ലംഭയുടെ രാജി പാർട്ടി ആവശ്വപ്പെട്ടിട്ടില്ലെന്ന് ഡൽഹി ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്ന് ചൂണ്ടി കാണിച്ച്, രാജീവ് ഗാന്ധിയുടെ ഭാരത് രത്ന തിരിച്ചെടുക്കുവാന്‍ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ എതിർത്ത അല്‍ക്ക ലംഭയുടെ തീരുമാനത്തെ തുടർന്ന് മുഖ്യ മന്ത്രി കേജരിവാള്‍ രാജി ആവശ്വപ്പെട്ടു എന്നായിരുന്നു വാർത്ത . പാർട്ടി നടപടിയെടുത്താൽ സ്വീകരിക്കുന്നമെന്ന് അൽക്ക ട്വിറ്ററിൽ കുറിച്ചു .രാജീവ് ഗാന്ധിയുടെ ഭാരത് രത്ന തിരിച്ചെടുക്കണം എന്നത് പ്രമായത്തിന്‍റെ ഭാഗമല്ലെന്നും, അത് വോട്ടിനു വിധേയമാക്കിയിരുന്നില്ലെന്നും ആം ആദ്മി പാർട്ടി അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top