മനിതി സംഘം; ഹൈക്കോടതി മേൽനോട്ട സമിതിയുടെ തിരുമാനം നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തമിഴ്നാട്ടിൽ നിന്നുള്ള മനീതി സംലത്തിന് ദർശനമനുവദിക്കുന്ന കാര്യത്തിൽ ഹൈക്കോടതി മേൽനോട്ട സമിതിയുടെ തിരുമാനം നടപ്പാക്കുമെന്ന് കടകപ്പള്ളി സുരേന്ദ്രൻ ആലുവയിൽ പറഞ്ഞു. ഹൈക്കോടതി മേൽനോട്ട സമിതി യംഗങ്ങൾ ശബരിമലയിലുണ്ട്. അവരുടെ നിർദേശം സർക്കാർ നടപ്പാക്കും – സംഘാംഗങ്ങളെ അനുനയിപ്പിച്ച് തിരിച്ചയക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി നിരീക്ഷക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ശബരിമലയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികള്‍ അവര്‍ വിലയിരുത്തുമെന്ന് കരുതുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
ശബരിമല ദര്‍ശനത്തിന് എത്തിയ തങ്ങള്‍ മലകയറാതെ പിന്നോട്ട് പോകില്ലെന്ന നിലപാടില്‍ മനിതി സംഘം ഉറച്ച് നില്‍ക്കുകയാണ്. ഇവരെ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് യുവതികള്‍. മനിതയുടെ രണ്ടും മൂന്നും സംഘങ്ങള്‍ ഉടന്‍ ശബരിമലയില്‍ എത്തും. ഇവര്‍ റോഡ് മാര്‍ഗ്ഗം ശബരിമലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here