മനിതിയുടെ മൂന്നാം സംഘം കേരളത്തില്‍; ശബരിമലയിലേക്കില്ല

കേരളത്തിലെത്തിയ മനിതിയുടെ മൂന്നാം സംഘം ശബരിമല ദര്‍ശനം നടത്തില്ല. വസുമതിയുടെ നേതൃത്വത്തിലാണ് ഈ സംഘം കേരളത്തിലെത്തിയത്. പൊലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്ന് ഈ സംഘം പിന്മാറിയത്. വേണ്ടത്ര സംരക്ഷണം പൊലീസ് തങ്ങള്‍ക്ക് നല്‍കിയില്ലെന്ന് വസുമതി ’24’ നോട് പ്രതികരിച്ചു.

Read More: ‘മനിതിയെ വിടാതെ’; പാറക്കടവില്‍ വീണ്ടും വാഹനം തടയാന്‍ ശ്രമിച്ചു (വീഡിയോ)

ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറിയ സംഘം നാളെ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയോട് സുരക്ഷ ആവശ്യപ്പെടാനാണ് സംഘത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ സംഘം വാര്‍ത്താസമ്മേളനം നടത്തിയേക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം എന്ത് പറയുന്നോ അത് അനുസരിക്കുമെന്നും വസുമതി ’24’ നോട് പ്രതികരിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top