കട്ടിപ്പാറ പ്രകൃതിദുരന്തത്തിന്റെ റിപ്പോർട്ടിന്മേൽ നടപടിയില്ല

കട്ടിപ്പാറ പ്രകൃതിദുരന്തത്തിന്റെ റിപ്പോർട്ടിന്മേൽ നടപടിയില്ല. വിവിധ വകുപ്പുകൾ കണ്ടെത്തിയ റിപ്പോർട്ടിലാണ് നടപടിയില്ലാതെ ഇഴയുന്നത് കഴിഞ്ഞ മാസം ജൂൺ 20 നാണ് 14 പേരുടെ മരണത്തിനിടയാക്കിയ കട്ടിപ്പാറ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. കട്ടിപ്പാറയിലെ മലയുടെ മുകളിൽ പ്രവർത്തിച്ച തടയണ അപകടത്തിന് വ്യാപ്തി വർദ്ധിപ്പിച്ചുവെന്നാണ് ജിയോളജി വകുപ്പ്ന്റെയും, റവന്യൂ വകുപ്പിന്റെയും അന്വേഷണറിപ്പോർട്ട്. അപകടം നടന്ന് രണ്ടു മാസം പിന്നിട്ട ഓഗസ്റ്റ് മൂന്നാം തീയ്യതി അന്വേഷണ റിപ്പോർട്ട് കലക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ റിപ്പോർട്ടിന് മേലുള്ള തുടർനടപടികൾ കടലാസിലൊതുങ്ങി

 

കംപ്രസർ ഉപയോഗിച്ച മലമുകളിൽ പാറപൊട്ടിച്ച് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ മലമുകളിൽ നിർമിച്ച ചെക് ഡാമിന്റ അവശിഷ്ടങ്ങൾക്കായി സാറ്റലൈറ്റ് ഡാറ്റാ ഉപയോഗിച്ച് കണ്ടെത്തമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top