‘നിലക്കല്‍ മുതല്‍ സന്നിധാനം വരെ 20 കിലോമീറ്ററില്‍ മതിലുകെട്ടിയിരുന്നെങ്കില്‍’

vt balram

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മല കയറാന്‍ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തില്‍ പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ. എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. “കാസർക്കോട് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിന് പകരം നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 20 കിലോമീറ്ററിൽ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കിൽ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങൾക്ക് ഒരു തീരുമാനമായേനെ” എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top