ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അമ്മയെ പുറത്തിറക്കാന്‍ കഞ്ചാവ് വില്‍പ്പന; മകന്‍ അറസ്റ്റില്‍

ലഹരി മരുന്ന് വില്പന നടത്തിയതിന് ജയലിൽ കഴിയുന്ന അമ്മയെ ജാമ്യത്തിൽ ഇറക്കാൻ കഞ്ചാവ് വില്പന നടത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശി സുനോജാണ് ഒന്നര കിലോ കഞ്ചാവുമായി എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. മൂന്ന് മാസം മുൻപ് സുനോജിനേയും അമ്മയേയും കഞ്ചാവ് വിൽപ്പന നടത്തിയതിന് പോലീസ് പിടികൂടിയിരുന്നു.
ബംഗ്ലൂരുവിൽ നിന്നും ഇരുപതിനായിരം രൂപയ്ക്ക് വാങ്ങിയ 2 കിലോ കഞ്ചാവാണ് സുനോജ് വില്പനയ്ക്കായി കൊച്ചിയിലെത്തിച്ചത്. അര കിലോ കഞ്ചാവ് ഇയ്യാൾ വില്ക്കുകയും ചെയ്തു. സംശയ്യാസ്പദമായ സാഹചര്യത്തിൽ എറണാകുളം നോർത്ത് പാലത്തിന് താഴെ നിന്ന ഇയാളെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചതായത്. മൂന്ന് മാസം മുൻപ് തന്നോടൊപ്പം കഞ്ചാവ് വിൽപ്പന നടത്തിയതിന് ജയിലിലായ അമ്മ സിന്ധുവിനെ ജാമ്യത്തിൽ ഇറക്കാനുള്ള പണം കണ്ടെത്താനാണ് വീണ്ടും കഞ്ചാവ് വിൽക്കാൻ തീരുമാനിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ന്യൂയർ രാവിൽ കൊച്ചിയിൽ കൂടിയ വിലയ്ക്ക് കഞ്ചാവ് വിൽക്കാൻ സാധിക്കുമെന്നും ഇയാളെ ചോദ്യം ചെയ്ത പോലിസുകാരെ അറിയിച്ചു. സുനോജിൽ നിന്നും അര കിലോ കഞ്ചാവ് വാങ്ങിയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here