യുവതികളെ പിന്തിരിപ്പിക്കുന്നത് നിരപരാധികളായ ഭക്തരെ ബാധിക്കുന്നതിനാല്‍: ദേവസ്വം മന്ത്രി

kadakampally

ശബരിമലയില്‍ ഭക്തജനങ്ങള്‍ പ്രകോപിതരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലകയറ്റം തുടരുന്ന യുവതികളെ പൊലീസ് അനുനയിപ്പാക്കാന്‍ ശ്രമിക്കുകയാണ്. ശബരിമലയില്‍ വലിയ പ്രശ്‌നമുണ്ടാകരുത് എന്നുള്ളതുകൊണ്ടാണ് യുവതികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read More: ‘കഠിനം മലകയറ്റം’; യുവതികളെ അപ്പാച്ചിമേട്ടില്‍ തടഞ്ഞു

ശബരിമലയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ അത് നിരപരാധികളായ ഭക്തരെ ബാധിക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ മാത്രമാണ് പൊലീസ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read More: ഒടിയനിലെ വരികൾക്ക് പിന്നിലെ പെൺമുഖം

അതേസമയം, ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിയെ കുറിച്ച് നേരത്തെ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി വ്യക്തമാക്കി. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനല്ല മറിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ വിലയിരുത്താനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top