യുവതികളുമായി പൊലീസ് മുന്നോട്ട്; അപ്പാച്ചിമേട്ടില്‍ സംഘര്‍ഷം

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളുമായി പൊലീസ് മുന്നോട്ട്. അപ്പാച്ചിമേട്ടില്‍ പ്രതിഷേധിച്ചവരെ ശക്തമായി പ്രതിരോധിച്ചാണ് പൊലീസ് ബിന്ദുവിനെയും കനകദുര്‍ഗയെയും മുന്നോട്ട് കൊണ്ടുപോകുന്നത്. അപ്പാച്ചിമേട്ടില്‍ നൂറിലധികം പേര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ യുവതികളെ അനുനയിപ്പിച്ച് യാത്ര അവസാനിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചു. എന്നാല്‍, പ്രതിഷേധം എത്ര ശക്തമായാലും മല കയറണമെന്ന ഉറച്ച നിലപാടിലായിരുന്നു യുവതികള്‍. ഇതേ തുടര്‍ന്നാണ് പ്രതിഷേധക്കാരെ നീക്കം ചെയ്ത് അപ്പാച്ചിമേട്ടില്‍ നിന്ന് യുവതികളുമായി പൊലീസ് യാത്ര തുടര്‍ന്നത്. എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയാണ് യുവതികളുമായി മുന്നോട്ട് പോകുന്നത്. പ്രതിഷേധക്കാര്‍ ഇപ്പോഴും പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്. മരക്കൂട്ടത്തും അപ്പാച്ചിമേട്ടിന് സമാനമായ പ്രതിഷേധം നടക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top