പശ്ചിമ ബംഗാളിലെ രഥയാത്ര; ബിജെപി നൽകിയ ഹർജി വേഗത്തിൽ പരിഗണിക്കനാവില്ലെന്ന് സുപ്രീം കോടതി

Supreme Court declines urgent hearing on BJP's plea on Rath Yatra

പശ്ചിമ ബംഗാളിൽ രഥയാത്രക്ക് അനുമതി നിഷേധിച്ച ഹൈകോടതി വിധിക്കെതിരെ ബിജെപി നൽകിയ ഹർജി വേഗത്തിൽ പരിഗണിക്കനാവില്ലെന്ന് സുപ്രീം കോടതി. സമുദായിക സംഘർഷം ഉണ്ടാകുമെന്ന ബംഗാൾ സർക്കാരിന്റെ വാദം അംഗീകരിച്ചാണ് കൊൽക്കത്ത ഹൈക്കോടതി നേരത്തെ യാത്രക്ക് അനുമതി നിഷേധിച്ചത്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നേതൃത്വം നൽകുന്ന യാത്രക്ക് എതിരെ മമത സർക്കാർ രംഗത്ത് വന്നത് രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് ബി ജെ പി ശ്രമം. അതിനിടെ യാത്രക്ക് അനുമതി നൽകാത്തതിൽ പ്രധിഷേധിച്ചു ബി ജെ പി പ്രവർത്തകർ നടത്തിയ പ്രധിഷേധം അക്രമാസക്തമായി. പോലീസ് ലാത്തി വീശി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top