ശോഭാ സുരേന്ദ്രൻ നയിക്കുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്

ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ നയിക്കുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. ആദ്യ ഘട്ടങ്ങളിൽ ബിജെപിക്കുള്ളിൽ പോലും വലിയ പ്രതികരണം സൃഷ്ടിക്കാതിരുന്ന സമരം മനിതി സംഘത്തിന്റെ വരവോടെ ഊർജ്ജം വീണ്ടെടുത്തിട്ടുണ്ട്. നാളെ സംസ്ഥാനത്തൊട്ടാകെ അയ്യപ്പജ്യോതി തെളിയിക്കാൻ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ അനുബന്ധ പരിപാടികൾ ബിജെപിയും ആസൂത്രണം ചെയ്തിട്ടുണ്ട്. സമരം കണക്കിലെടുത്ത് സെക്രട്ടേറിയറ്റിന് ചുറ്റും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here